തിരുവനന്തപുരം: വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് എസ്എച്ച്ഒ സൈജുവിനെതിരെ ബലാൽസംഗ കുറ്റത്തിന് കേസ് എടുത്തു. വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയില്‍ വ്യക്തമാക്കുന്നു. 2019 മുതല്‍ താന്‍ പീഡനത്തിന് ഇരയായതായി യുവതി പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്ന് എത്തിയ ഡോക്ടര്‍ കുടുംബസന്ധമായ പ്രശ്നത്തിന് പരാതി നല്‍കാന്‍ സ്റ്റേഷനിൽ എത്തിയാണ് പരിചയത്തിന് തുടക്കം.
പിന്നാലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തുന്നു. സൈജു ഇടപെട്ട് തന്‍റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കില്‍ ഇട്ടതായും യുവതി പറയുന്നു. പരാതിയുമായി യുവതി റൂറല്‍ എസ്‍പിയെ സമീപച്ചതിന് പിന്നാലെ സൈജു അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പൊലീസ് ഓഫീസേഴ്സ് റൂറൽ പ്രസിഡന്‍റ് കൂടിയാണ് സൈജു.