തൊടുപുഴ: എന്നെയും കൊലപ്പെടുത്തുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ചീനിക്കുഴി കൂട്ടക്കൊലക്കേസിലെ പ്രതി ഹമീദിന്റെ മൂത്ത മകന് ഷാജി വെളിപ്പെടുത്തി. ഹമീദ് പുറത്തിറങ്ങിയാല്‍ തങ്ങളേയും കൊലപ്പെടുത്തുമെന്ന് ഭയം ഉണ്ടെന്നും പറഞ്ഞു. തന്റെ പിതാവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യം മനസ്സിൽ ഉണ്ടായിരിന്നു. ഹമീദിന് പരമാവധി ശിക്ഷ കിട്ടാന്‍ പോരാടുമെന്നും കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ സഹോദരന് ഷാജി വ്യക്തമാക്കി.
ഞങ്ങളേം അവനേം കൊന്നു കളയുമെന്ന് ഹമീദ് പലരുടെയും അടുത്ത് പറഞ്ഞിട്ടുണ്ട്. പെരുമ്പാവൂരിലുള്ള ജ്യേഷ്ഠന്മാരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഒരു നേതാവിനോടും അവരെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ഷാജി വ്യക്തമാക്കി. അങ്ങനെ ഭീഷണി ഉണ്ടായിരുന്നുവെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും അദ്ദേഹം വ്യക്തമാക്കി.