ഉദുമ/കോട്ടക്കൽ: ഐ.എസ്.എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോയ ഒതുക്കുങ്ങൽ സ്വദേശികളായ സുഹൃത്തുക്കൾ കാസർകോട് ഉദുമയിൽ ബൈക്കപടകത്തിൽ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 5.30 ന് ഉദുമക്ക് സമീപം പള്ളത്താണ് അപകടം. ഇവർ സഞ്ചരിച്ച ബുള്ളറ്റും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ഹൈദരാബാദ് എഫ്.സിക്ക് വേണ്ടി കളിക്കുന്ന റബീഹിന്റെ പിതൃസഹോദരന്റെ മകനാണ് മരണപ്പെട്ട ഷിബിലി. മൃതദേഹം കാസർകോട് ഗവ. ആശുപത്രി മോർച്ചറിയിൽ.