സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നൽകിയതിനെ പരസ്യമായി അംഗീകരിക്കുമ്പോഴും ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് മഹിളാ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ.
42 വർഷത്തിനുശേഷം വനിതാ നേതാവിന് കോൺഗ്രസ് നേതൃത്വം രാജ്യസഭാ സീറ്റ് നൽകിയപ്പോൾ, മുതിർന്ന നേതാക്കളെ തഴഞ്ഞതിൽ ആണ് പ്രതിഷേധം ഉയരുന്നത്.
വിവിധ ജില്ലകളിൽനിന്നുള്ള സംസ്ഥാന നേതാക്കൾ സോണിയ ഗാന്ധിക്ക് പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷയുടെ ജില്ലയായ എറണാകുളത്തുനിന്നുള്ള നേതാക്കളും പരാതിക്കാരിൽ ഉണ്ട്.
ഒരേസമയം ഒന്നിലധികം പദവി വഹിക്കുന്ന നേതാവിന് മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിച്ച് മൂന്നുമാസത്തിനകമാണ് രാജ്യസഭാ സീറ്റ് നൽകിയതെന്നും പരാതിയിൽ ഉണ്ട്. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സനുമാണിവർ.