കാസര്‍കോട്: ഉദുമയില്‍ നിന്നും ബൈക്കില്‍ ഐഎസ്എല്‍ ഫൈനല്‍ കാണാൻ പോകവേ ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.
ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവര്‍ സഞ്ചരിച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.