ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റും ചീഫ് ജസ്റ്റിസുമായ ശഹാബുദ്ദീൻ അഹ്മദ്(92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. ധാക്കയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം.
1990ൽ മുൻ സൈനിക ഏകാധിപതി ഹുസൈൻ മുഹമ്മദ് ഇർഷാദിനെ ജനകീയ പ്രതിഷേധത്തിലൂടെ അധികാരത്തിൽനിന്ന് പുറത്താക്കിയപ്പോഴാണ് ശഹാബുദ്ദീൻ ഇടക്കാല പ്രസിഡന്റായത്. ഒമ്പതുമാസത്തെ പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം 1991ൽ ചീഫ് ജസ്റ്റിസായി തുടർന്നു. 1996ൽ അവാമി ലീഗ് അധികാരത്തിൽ വന്നപ്പോൾ ശഹാബുദ്ദീനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു.