തൊടുപുഴ: യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തൃശൂർ കുര്യചിറ കുന്നൻ കുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്. മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയപ്പോഴാണ് അപകടം. മൂന്നാർ ചിത്തിരപുരം മീൻ കെട്ടിനടുത്ത് ശനിയാഴ്ച വൈകീട്ട് 6.30നാണ് അപകടമുണ്ടായത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.