വിജയ് (Vijay) ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് (Beast movie). അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ഗാനം ഇതിനോടകം 100 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. താരങ്ങൾ ഉൾപ്പടെയുള്ളവർ ഗാനത്തിന് ചുവടുവച്ചു കൊണ്ട് രംഗത്തെത്തി. അറബിക് കുത്തു തരംഗത്തിന് പിന്നാലെ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അനിരുദ്ധിന്റെ സംഗീതത്തിൽ വിജയ് പാടിയ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കാർത്തിക് ആണ് ഗാനം എഴുതിയിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരു തരംഗമായും ഈ ഗാനമെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.