വധ ശ്രമ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.കോഴിക്കോട്ടെ വീട്ടിൽവെച്ചാണ് ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ സായ് ശങ്കറുടെ ഭാര്യയുടേതാണ്. സായി ശങ്കറിനെ കുറിച്ച് നിലവിൽ വിവരമില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
കേസിൽ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. കൊവിഡ് രോഗ ലക്ഷണം ഉണ്ടെന്നും പത്ത് ദിവസം തനിക്ക് സാവകാശം വേണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷെ കൊവിഡ് പരിശോധനാഫലം ഹാജരാക്കിയില്ല.