കെ റെയിൽ പദ്ധതിക്കെതിരെ ജനരോഷം ആളിപടരുകയാണ്. പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ വെങ്ങാനൂര്‍ ജുമാ മസ്ജിദിന്‍റെ പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കി. പള്ളി പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും വീടുകളുടെ പറമ്പില്‍ കല്ലിടുന്നത് പുരോഗമിക്കുകയാണ്. എന്നാല്‍ ഈ കല്ലുകള്‍ നാട്ടുകാര്‍ തന്നെ പിഴുതെറിയുകയാണ്.ഇപ്പോഴിതാ പി വി അൻവർ എം എൽ എ ഇന്നലെ പിണറായിയെ തെറി പറഞ്ഞ സ്ത്രീക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത്.
പി വി അൻവറിന്റെ വാക്കുകൾ….
രണ്ട് ദിവസം മുന്ന് പിണറായിയെ തെറി പറഞ്ഞ സ്ത്രീയെ ഓർമ്മയുണ്ടോ..?
പന്ത്രണ്ടു വർഷമായി ലൈഫിൽ വീടിന് അപേക്ഷിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞു പിണറായിയെ പുലഭ്യം പറയുന്ന രമ്യ വിനോദ് എന്ന സ്ത്രീ 2021ഇൽ വീടിന് അപേക്ഷ കൊടുത്തതിൽ അവർക്ക് വീട് അനുവദിച്ചതായി കാണുന്നതാണ് താഴെ കാണുന്ന നോട്ടീസ്. ഇവരുടെ ഭർത്താവ് വിനോദിന്റെ പേരിലുള്ള വസ്തുവിലാണ് വീടനുവദിച്ചിരിക്കുന്നത്.. ആ വസ്തുവിൽ നിലവിൽ കുറ്റിയടിച്ചിട്ടില്ല.
നിങ്ങൾ പിണറായിയെ തെറി വിളിച്ചോളൂ… ഇടത് വിരുദ്ധത എത്ര വേണെങ്കിലും പ്രചരിപ്പിച്ചോളു പക്ഷേ വസ്തുത വിരുദ്ധമായി സംസാരിച്ചു മാധ്യമങ്ങളെയും പൊതു സമൂഹത്തെയും ദയവ് ചെയ്തു തെറ്റിധരിപ്പിക്കരുത്.
കോൺഗ്രസ് സ്പോണ്സർ ചെയ്യുന്ന ഇത്തരം നാടകങ്ങൾ വില പോകില്ല കേട്ടോ..
കെ റെയിൽ വരിക തന്നെ ചെയ്യും.. ‼️ എന്നും അദ്ദേഹം വ്യക്തമാക്കി.