തുംകൂരു: കര്‍ണാടകയില്‍ നിയന്ത്രണം തെറ്റിയ ബസ് മറിഞ്ഞ് വൻ അപകടം. സംഭവത്തില്‍ യാത്രക്കാരായ എട്ടുപേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുംകൂരു ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ് അപകടം നടന്നത്. ബസില്‍ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നും ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നും പൊലീസ് വ്യക്തമാക്കി. ബസ് യാത്രക്കാരില്‍ അധികവും വിദ്യാര്‍ഥികളായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററിൽ കുറിച്ചു. അപകടം നടന്നതില്‍ അതിയായ സങ്കടം ഉണ്ടെന്നും മരിച്ചവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ എത്താൻ പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വീറ്റില്‍ കുറിക്കുകയും ചെയ്തു.