രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,075 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,30,04,005 ആയി. 71 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,16,281 ആയി ഉയരുകയും ചെയ്തു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.35 ശതമാനമായി കുറഞ്ഞു. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.42 ശതമാനമാണ്.24 മണിക്കൂറിനുള്ളില്‍ 1,106 കേസുകളുടെ കുറവ് സജീവ കൊവിഡ് കേസുകളില്‍ ഉണ്ടായി എന്നത് ആശ്വാസമാകുന്നുണ്ട്.