അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് എം.എം മണിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി യോഗത്തിൽ എം.എം മണി നടത്തിയ പ്രസംഗം പാർട്ടി പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്. എംഎം മണി തന്നെ പ്രസംഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
‘എംഎം മണിയുടെ സ്വഭാവമാണ്, ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ അപമാനിക്കുക എന്നത്. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് അറിയാം എംഎം മണിയുടെ നാക്ക് എവിടെ, എന്റെ പ്രവർത്തനം എവിടെ എന്ന്’- തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നും തിരവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

















