ഡൽഹി:ഇന്ന് ജമ്മുവിൽ നടക്കുന്ന സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) 83-ാമത് റൈസിംഗ് ഡേ പരേഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും.
ഇതാദ്യമായാണ് സിആർപിഎഫ് ദേശീയ തലസ്ഥാനത്തിന് പുറത്ത് റൈസിംഗ് ഡേ ആഘോഷിക്കുന്നത്.അമർനാഥ് യാത്രയുടെ മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളും നിർദിഷ്ട നിയമസഭാ തിരഞ്ഞെടുപ്പുകളും കേന്ദ്ര ആഭ്യന്തരമന്ത്രി അവലോകനം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷാ ജമ്മുവിൽ എത്തുന്നത്. നേരത്തെ അഞ്ച് ദിവസം ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു.