ന്യൂഡൽഹി; ഇന്ത്യാ -ജപ്പാൻ ഉച്ചകോടി ഇന്ന്. ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷത ഇന്നെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി ചർച്ച നടത്തും. രണ്ടു ദിവസം ഫുമിയോ ഇന്ത്യയില്‍ തുടരുമെന്നാണ് വിവരം. ഇന്തോ- പസിഫിക് സുരക്ഷാ സംവിധാനം ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ അജണ്ടയിൽ ഉണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
പ്രത്യേക ക്ഷണം മാനിച്ചാണ് ജപ്പാൻ പ്രധാനമന്ത്രി 19, 20 ദിവസങ്ങളിൽ ഇന്ത്യ സന്ദർശിക്കുന്നത്. അവസാനമായി 2018 ൽ ടോക്കിയോയിൽ വെച്ചാണ് ഉച്ചകോടി നടന്നത്.വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക അവലോകനം ചെയ്യാനും ഉച്ചകോടി അവസരമൊരുക്കും എന്നാണ് വിലയിരുത്തൽ.
















