തൃശൂർ: കൊടകര മറ്റത്തൂർ നീരാട്ടുകുഴിയിൽ നവവധുവിനെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര (20) ആണു മരിച്ചത്. വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ.
ഭർത്താവ് വിപിൻ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവമെന്ന് പോലീസ് പറഞ്ഞു. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിൽ അടച്ച ശേഷം അടുക്കളയിൽവച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയിൽ തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായി പൊലീസ് പറഞ്ഞു.