ചണ്ഡീഗഡ്: പഞ്ചാബിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ഛണ്ഡിഗഡിലെ പഞ്ചാബ് സിവിൽ സെക്രട്ടറിയേറ്റിൽ രാവിലെ 11നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ.
തുടർന്ന് ഉച്ചയ്ക്ക് 12.30ന് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം ചേരും.
മുൻ നിയമസഭാംഗങ്ങളായിരുന്ന ഹർപാൽ സിംഗ് ചീമ, അമൻ അറോറ, കുൽതാർ സാന്ധവൻ, സരവ്ജിത് കൗർ മനുകെ, ഗുർമീത് സിംഗ് മീത് ഹയർ, ബൽജീന്ദർ കൗർ, ആദ്യതവണ എംഎൽഎമാരായ കുൻവർ വിജയ് പ്രതാപ് സിംഗ്, ജീവൻജോത് കൗർ, ഡോ. ചരണ്‍ജിത് സിംഗ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.
മാർച്ച് 16ന് ഭഗത് സിംഗിന്റെ ഗ്രാമമായ പഞ്ചാബിലെ ഖത്കർ കലനിൽ നടന്ന ചടങ്ങിൽ ഭഗവന്ത് മൻ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.