നമ്പര്‍ 18 പോക്‌സോ കേസുമായി ബന്ധപ്പെട്ട് മൂന്നാം പ്രതി അഞ്ജലി റിമാ ദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി അഞ്ജലിയെ റിമാന്‍ഡ് ചെയ്യേണ്ടി വരുമെന്ന നിലപാടിലാണ് അന്വേഷണ സംഘം എടുത്തിരിക്കുന്ന തീരുമാനം. ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മിഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.
കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യനടപടികള്‍ പൂര്‍ത്തീകരിക്കാനാന്‍ ഇവര്‍ കഴിഞ്ഞ ദിവസം പോക്‌സോ കോടതിയിൽ എത്തിയിരുന്നു.