തിരുവനന്തപുരം: പ്രതിപക്ഷത്തെ അതി രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ നടപടിയിലാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
നിയമസഭയിലെ ചോദ്യോത്തര വേള സർക്കാരിനെ ആക്ഷേപിക്കാൻ ഉള്ള വേദിയാക്കി പ്രതിപക്ഷം മാറ്റുകയാണ്. കെട്ടിച്ചമച്ച കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപവാദങ്ങളും അർഥ സത്യങ്ങളും പ്രചരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.