കൊച്ചി: കളമശേരിയിൽ മണ്ണിടിഞ്ഞുവീണ് നിർമാണ തൊഴിലാളി മരിച്ചതായി റിപ്പോർട്ടുകൾ. നാല് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
കുഴിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. തൊഴിലാളികളുടെ എണ്ണത്തിൽ നിർമാണ കമ്പനി വ്യക്തമായ കണക്ക് ഇതുവരെ നൽകിയിട്ടില്ല.