മലപ്പുറം : ചൈനീസ് മോതിരം (Chinese Ring) വിരലിൽ കുടുങ്ങിയ പ്ലസ് വൺ വിദ്യാർഥിക്ക് (Plus one Student) സഹായ ഹസ്തവുമായി അഗ്‌നി രക്ഷാ സേനാംഗങ്ങൾ (Fire and Rescue Officers). പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ എരവിമംഗലം സ്വദേശിയായ 16 കാരനാണ് വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുക്കാൻ കഴിയാതെ വലഞ്ഞത്.
കടയിൽ നിന്ന് വാങ്ങിയ മോതിരം കഴിഞ്ഞ ദിവസമാണ് വിരലിലിട്ടത്. ഇന്നലെ രാവിലെയായതോടെ വിരലിൽ നീരുവന്നു. വേദന മൂലം പലയിടങ്ങളിലും മോതിരം ഊരി എടുക്കാനായി ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഒടുവിൽ പെരിന്തൽമണ്ണ അഗ്‌നിരക്ഷാ നിലയത്തിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു.
കുട്ടിയെ നിലയത്തിൽ എത്തിച്ച് സ്റ്റേഷൻ ഓഫീസർ സി ബാബു രാജൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ വി അബ്ദുൽ സലീം എന്നിവരുടെ നേതൃത്വത്തിലാണ് മോതിരം മുറിച്ച് എടുത്തത്. മോതിരം വിരലിൽ കുടുങ്ങുന്നത് മൂലം ഉണ്ടാകുന്ന അപകടം വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളും കുട്ടികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അഗ്‌നിരക്ഷാ അധികൃതർ അറിയിച്ചു.
‘ഇനി ഇത് ധരിക്കല്ലേ’, ഊരിയെടുത്ത ചൈനീസ് മോതിരങ്ങൾ കോർത്ത് മാലയാക്കി അഗ്നിരക്ഷാസേനയുടെ ബോധവൽക്കരണം
മലപ്പുറം : കൈവിരലിൽ കുടുങ്ങിയ ചൈനീസ് മോതിരങ്ങൾ ഊരിയെടുക്കുക സാധാരണയായി അഗ്നിരക്ഷാ സേനയുടെ കർതവ്യമാണ്. അത് അക്ഷരംപ്രതി അനുസരിച്ച് മാതൃകയായിരിക്കുകയാണ് മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ. മോതിരങ്ങൾ കൊണ്ട് മനോഹരമായ മാലയും ഇവർ തീർത്തിട്ടുണ്ട്.