പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡായ റെഡ്മി ഇന്ത്യ തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി 10 ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനി റെഡ്മി നോട്ട് 11 പ്രോ സീരീസ് അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സ്മാര്‍ട്ട്ഫോണ്‍ ഇപ്പോൾ വരുന്നത്. നിലവിലുള്ള നോട്ട് 11 സീരീസിന് കീഴിലാണ് പുതിയ റെഡ്മി 10 ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഓപ്ഷന് നല്‍കുന്നത്. റെഡ്മി നോട്ട് 11, നോട്ട് 10 സീരീസുകളുടെ അതേ ഡിസൈന്‍ തന്നെയാണ് ഈ ഫോണിനും കമ്പനി നൽകിയിരിക്കുന്നത്.
പസഫിക് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, കരീബിയന്‍ ഗ്രീന്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. റെഡ്മി 10 രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഓപ്ഷനും 10,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയുമാണ് വില. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് രണ്ട് വേരിയന്റുകളും 1,000 രൂപ കിഴിവോടെ ലഭ്യമാകും. ഓഫ്ലൈന് റീട്ടെയില്‍ സ്റ്റോറുകള്‍ വഴി മാര്‍ച്ച് 24 ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണ്‍ വില്‍പ്പനക്കായി എത്തും.