തിരുവനന്തപുരം: കെ റെയിലില്‍ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പരസ്യപ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പക്ഷെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് എതിരെയുള്ള പൊലീസ് നടപടിയെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നത്. ആ സർക്കാർ ജനങ്ങളോട് നിർവികാരപരമായി പ്രവർത്തിക്കരുത്. സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ല. സ്ത്രീകളല്ല ആർക്കെതിരെയും അതിക്രമം പാടില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.