കോഴിക്കോട്: കെ റെയിൽ സർവെകല്ല് സ്ഥാപിക്കുന്നതിനിടെ കല്ലായിയിൽ ശക്തമായ സംഘർഷം. ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടയുകയും ചെയ്തു. കല്ലിടുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒരു അറിയിപ്പ് ലഭിച്ചില്ലെന്നും കല്ലിടാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പ്രതികരിക്കുന്നു. ഇപ്പോൾ മേഖലയിൽ വൻ പോലീസ് സന്നാഹം നില ഉറപ്പിച്ചിരിക്കുകയാണ്.
ചങ്ങനാശേരി മാടപ്പള്ളിയിൽ സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് കല്ലായിയിലും ഉദ്യോഗസ്ഥരെ നാട്ടുകാർ പ്രതിഷേധിച്ച് തടഞ്ഞത്. അതേസമയം, മാടപ്പള്ളിയിൽ പൊലീസിൻെറ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു.