ഹോട്ടൽ നമ്പർ 18 പോക്സോ കേസുമായി ബന്ധപ്പെട്ട് മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഡിജിറ്റൽ തെളിവുകൾ നിരത്തിയാകും ചോദ്യം ചെയ്യൽ നടക്കുക. നേരെത്തെ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യനടപടികൾ പൂർത്തീകരിക്കാൻ ഇവർ കഴിഞ്ഞ ദിവസം പോക്‌സോ കോടതിയിൽ എത്തിയിരുന്നു.
അതേസമയം, അന്വേഷണവുമായി സഹകരിക്കുമെന്നും എന്നായാലും സത്യം തെളിയുമെന്നും അവർ പ്രതികരിച്ചിരിന്നു. എന്നായാലും സത്യം തെളിയും. അതു മാത്രമല്ല, പൊലീസുമായി സഹകരിക്കും. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ പ്രതികരിക്കാനില്ല. പൊലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരിക്കില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു.