നിയമസഭയിലെ ചോദ്യോത്തര വേളയിൽ സർക്കാരിനെ രൂക്ഷമായി വിമർശിക്കാനുള്ള വേദിയാക്കി മാറ്റുകയാണ് പ്രതിപക്ഷമെന്നും അപവാദങ്ങളും അർത്ഥ സത്യങ്ങളും പ്രചരിപ്പിക്കാനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. വെറും കെട്ടിച്ചമച്ച കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് സഭയിൽ നടന്നത്.
സിൽവർ ലൈൻ വിഷയത്തിൽ ധാർഷ്ട്യവും ധിക്കാരവും കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് അന്തത ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ ആരോപണം ഉയർത്തിയിരുന്നു. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.