കൊച്ചി: ജീവന് ടിവി സീനിയര്‍ ക്യാമറമാന് കെ എസ് ദീപു അന്തരിച്ചു. 55 വയസ്സ് ഉണ്ടായിരിന്നു അദ്ദേഹത്തിന്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്ക്കാരം ഇന്ന് 12:30ന് പച്ചാളം ശാന്തി കവാടത്തില്‍ വച്ച് നടക്കും.
കല്യാന് കെ എസ് (ചീഫ് ക്യാമറാമാന് കെന്‍ ടീവി), സി എസ് ബൈജു (അമൃത ടീവി ,സീനിയര്‍ ക്യാമറാമാന് ) എന്നിവരാണ് സഹോദരങ്ങൾ.