ഇടുക്കി: ഇടുക്കി കുടയത്തൂരിൽ പ്രായപൂർത്തിയാകാത്ത അന്ധയായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ജീവനക്കാരനായിരുന്ന രാജേഷ് ആണ് പിടിയിലായത്. തെളിവ് നശിപ്പിക്കാൻ പെൺകുട്ടിയുടെ സഹോദരനോട് പ്രതി ആവശ്യപ്പെട്ടിരുന്നു.
പണം നൽകി കേസ് ഒതുക്കി തീർക്കാൻ സ്കൂൾ മാനേജ്മെന്റ് ശ്രമിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖ പുറത്തുവന്നിട്ടുണ്ട്. കേസ് പുറത്തറിയിക്കരുതെന്ന് ഹെഡ്മാസ്റ്റർ ആവശ്യപ്പെടുന്നതാണ് ഓഡിയോ ക്ലിപ്പിൽ ഉള്ളത്.
തൊടുപുഴ ഭാഗത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിലാണ് പെൺകുട്ടി പഠിച്ചത്. ഈ കാലയളവിലാണ് സ്കൂൾ ജീവനക്കാരനായ രാജേഷ് വിദ്യാർത്ഥിനിയോട് വളരെ മോശമായി പെരുമാറിയത്. കുട്ടി ഇത് സുഹൃത്തുക്കളോടും മറ്റും പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.