ആലപ്പുഴ: ആലപ്പുഴയിൽ പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേർ ടോറസ് ലോറിയിടിച്ച് മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ചത്.നൂറനാട് പണയിലാണ് ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.