തിരുവനന്തപുരം: കേരളാ പൊലീസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിക്കുന്നു. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണുണ്ടാകുക. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
ഒരു ഐ ജി, നാല് എസ് പി, 11 ഡിവൈ എസ് പി, 19 ഇന്‍സ്പെക്ടര്‍മാര്‍, 29 എസ്യ ഐമാര്‍, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകള്‍. ചതി, സാമ്ബത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.
കെ ഫോണ്‍ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകള്‍, അവയുടെ താഴെതട്ടിലുള്ള ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും റൈറ്റ് ഓഫ് വെ അനുമതി തേടുന്നത് ഒഴിവാക്കും. മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്ന നിബന്ധനയോടെയാണിത്. റൈറ്റ് ഓഫ് വെ ചാര്‍ജുകള്‍ ഒടുക്കുന്നതില്‍ നിന്നു കൂടി ഇവയെ ഒഴിവാക്കും. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാര്‍ഷിക നിരക്കുകള്‍, തറവാടക, പോള്‍ റെന്റല്‍സ്, റെസ്റ്ററേഷന്‍ ചാര്‍ജുകള്‍/ റീയിന്‍സ്റ്റേറ്റ്മെന്റ് ചാര്‍ജുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ചാര്‍ജുകളും ഒഴിവാക്കും.
മേല്‍പറഞ്ഞ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ഗ്യാരണ്ടി, പെര്‍ഫോമന്‍സ് ബാങ്ക് ഗ്യാരണ്ടി എന്നിവ സമര്‍പ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FCMOKerala%2Fposts%2F5127493943960290&show_text=true&width=500