തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ അപലപിച്ച് രാഹുൽ ഗാന്ധി. കേരള സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Frahulgandhi%2Fvideos%2F985118125706894%2F&show_text=false&width=261&t=0
കഴിഞ്ഞ ദിവസമാണ് ലോ കോളേജിൽ കെ എസ് യു വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടത്. വനിതാ നേതാവിനെ വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫീനയാണ് ആക്രമിക്കപ്പെട്ടത്. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് ആരോപിച്ചു.
വീട്ടിലേക്ക് പോകുമ്പോഴാണ് എസ്എഫ്‌ഐക്കാർ ആക്രമിച്ചത്. തന്നെയും മറ്റൊരു വിദ്യാർത്ഥിയേയുമാണ് കോളജിൽ വച്ച് ക്രൂരമായി മർദിച്ചത്. പത്ത് പേരെ വീട്ടിൽ കയറി ആക്രമിച്ചുവെന്നും എസ് എഫ് ഐയിൽ നിന്ന് മുൻപും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും സഫീന ആരോപിച്ചു.
കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ച് 17 സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായ സഫ്‌ന യാക്കൂബിനെ ഒരു വനിതയെന്ന പരിഗണന പോലും നല്‍കാതെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവം കേരളത്തിന് അപമാനകരമാണ്. പ്രാകൃതരായ മനുഷ്യര്‍പോലും ചിന്തിക്കാത്തതാണ് എസ്എഫ്‌ഐ ക്രിമിനല്‍ സംഘം ലോ കോളേജില്‍ കാട്ടിക്കൂട്ടിയതെന്നും കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി റ്റി. യു.രാധാകൃഷ്ണന്‍ പറഞ്ഞു.
എസ് എഫ് ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി ലോക് സഭയിൽ പറഞ്ഞു. എസ്എഫ്ഐക്കാരുടെ ആക്രമണത്തെ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. തിരുവനന്തപുരം ലോ കോളജിൽ എസ് എഫ് ഐ നടത്തിയത് ക്രൂരതയെന്ന് ഹൈബി ഈഡൻ എം പി ലോക് സഭയിൽ ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ നടക്കുന്നില്ല അതുകൊണ്ട് കേന്ദ്രസർക്കാർ ഇടപെടണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.