ന്യൂഡൽഹി: കോൺഗ്രസിലെ തിരുത്തൽവാദി നേതാക്കളുടെ യോഗം ഡൽഹിയിൽ ചേരുന്നു. ഗുലാംനബി ആസാദിന്റെ വസതിയിലാണു യോഗം നടക്കുന്നത്.
ശശി തരൂർ, കപിൽ സിബൽ, മനീഷ് തിവാരി തുടങ്ങിയവർ പങ്കെടുക്കുന്നു. ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ, മണിശങ്കർ അയ്യര്‍, പി.ജെ. കുര്യൻ എന്നിവരും യോഗത്തിനെത്തി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത തോല്‍വി നേരിട്ടതിന് ശേഷമുള്ള ജി23 നേതാക്കളുടെ ആദ്യയോഗമാണിത്. ജി 23 ല്‍ ഒപ്പിട്ടിട്ടില്ലാത്ത മണിശങ്കര്‍ അയ്യരും പിജെ കുര്യനും അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രീണിത് കൗറും യോഗത്തിനെത്തിയിട്ടുണ്ട്.
നേരത്തെ കപില്‍ സിബലിന്റെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച തീരുമാനിച്ചതെങ്കിലും കഴിഞ്ഞ ദിവസത്തെ സിബലിന്റെ പ്രസ്താവന കടുത്ത വിമര്‍ശനത്തിന് കാരണമായതിനാല്‍ അവസാന നിമിഷം യോഗത്തിനുള്ള വേദി മാറ്റുകയായിരുന്നു.