തിരുവനന്തപുരം: ഡോ. പൂര്‍ണിമ മോഹന്‍ കേരള സര്‍വകലാശാല ലെക്സിക്കൺ മേധാവി സ്ഥാനം സ്വയം ഒഴിഞ്ഞു. സംസ്കൃതം അധ്യാപകയെ മലയാളം ലെക്സിക്കൺ മേധാവിയായി നിയമിച്ചത് വിവാദമായിരുന്നു. തുടർന്ന് നിയമനത്തിൽ ഗവർണർ സർവകലാശാലയോട് വിശദീകരണം തേടിയിരുന്നു.
മലയാളഭാഷയിൽ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും 10 വർഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാനിഘണ്ടു (ലക്സിക്കൺ) എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.
കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായ പൂർണിമ മോഹന്‍ മലയാളഭാഷയിൽ പാണ്ഡിത്യമോ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളോയില്ല എന്നാണ് വിമർശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആര്. മോഹനന്റെ ഭാര്യയാണ് പൂര്‍ണിമ.