തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രതിസന്ധി രൂക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സർവകലാശാലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.ഇടതുവൽക്കരണവും ബന്ധുനിയമനങ്ങളും സർവകലാശാലകളെ തകർക്കുന്നു. പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളിൽ നിന്നും സി പി എം പിന്തിരിയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
സർവകലാശാല ജീവനക്കാരുടെ പെൻഷൻ ബാധ്യതയിൽ നിന്നും പിന്തിരിയാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസസമ്മേളനം എം വിൻസെന്റ് എം എൽ എ യും യാത്രയയപ്പ് സമ്മേളനം സി ആർ മഹേഷ് എം എൽ എ യും ഉദ്ഘാടനം ചെയ്തു.
സിൻഡിക്കേറ്റ് അംഗം ഡോ ആർ അരുൺകുമാർ, ഡോ അച്യുത് ശങ്കർ, ജ്യോതികുമാർചാമക്കാല, ഡോ. താജുദ്ദീൻ,എഫ്. യു ഇ ഒ പ്രസിഡന്റ് കെ പ്രവീൺ കുമാർ, എസ് ജയറാം, ബി ശ്രീധരൻ നായർ, യൂണിയൻ പ്രസിഡന്റ് സി കെ സുരേഷ്കുമാർ, ജനറൽ സെക്രട്ടറി ഒ. റ്റി. പ്രകാശ് എന്നിവർ പ്രസംഗിച്ചു.