മലപ്പുറം: കള്ളനും മാനസാന്തരമോ, അതോ ഇനി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഉള്ള അടവോ? ഒലിപ്രം കടവിന് സമീപം ഹാജിയാർ വളവിൽ 20 ദിവസം മുമ്പ് മോഷണം (Theft) നടന്ന വീട്ടിലാണ് കൗതുക സംഭവങ്ങൾ അരങ്ങേറിയത്. പട്ടാപ്പകൽ മോഷണം പോയ സ്വർണാഭരണവും (Gold) പണവുമാണ് (Money) കവർച്ച നടന്ന വീട്ടിലെ ഉടമയുടെ കിടപ്പുമുറിയിൽ നിന്നും തിങ്കളാഴ്ച രാത്രിയോടെ ലഭിച്ചത്.
കഴിഞ്ഞമാസം 21നാണ് തെഞ്ചീരി അബൂബക്കർ മുസ്‌ലിയാരുടെ വീട്ടിൽ നിന്നും നാല് പവൻ മാലയും അര പവൻ മോതിരവും 67,500 രൂപയും മോഷണം പോയത്. വീട്ടിൽ അബൂബക്കറിന്റെ ഭാര്യ റാബിയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുളികഴിഞ്ഞെത്തിയ ഇവർ വീടിന്റെ വാതിലും അലമാരയും തുറന്നുകിടക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്.
പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയിൽ സ്വർണവും പണവും ലഭിച്ചത്. ചൂടായതിനാൽ മുറിയുടെ ജനൽ പാളി തുറന്ന് വെച്ചിരിക്കുകയായിരുന്നു. രാത്രി എട്ടോടെ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വർണവും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുറന്നിട്ട ജനൽ പാളി വഴി മോഷ്ടാവ് തന്നെ മുറിയിൽ കൊണ്ടിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസുള്ളത്. മലപ്പുറത്ത് നിന്ന് സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. കളവ് പോയ പണം പോലീസിന്റെ സാന്നിധ്യത്തിൽ വീട്ടുകാർ എണ്ണിത്തിട്ടപ്പെടുത്തി.
കള്ളന്റെ പ്രവൃത്തി നാട്ടിലാകെ ചർച്ചയായിരിക്കുകയാണിപ്പോൾ. മോഷണം പോയ മുതൽ തിരിച്ചുകിട്ടിയതിൽ സന്തോഷിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് നന്ദി പറയുന്നതായും വീട്ടുകാർ അറിയിച്ചു