തിരുവനന്തപുരം: സംസ്ഥാനത്തെ ഇപ്പോഴുള്ള കൊടും വേനൽച്ചൂടിന് ആശ്വാസമായി മാനത്ത് മഴയൊരുങ്ങുന്നതായി സൂചനകൾ. കാസർഗോഡ്, കണ്ണൂർ ജില്ലകളിലൊഴികെ അടുത്ത അഞ്ച് ദിവസം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനു സാധ്യതയും ഉണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.