അമൃത്സർ: പഞ്ചാബിൽ ജനക്കൂട്ടത്തിനെ സാക്ഷി നിർത്തി ഭഗവന്ത് മൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും പഞ്ചാബിന്‍റെ ഉന്നതിയാണ് ലക്ഷ്യമെന്നും ഭഗവന്ത് മന്‍ വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആംആദ്മി നേതാക്കളും ചടങ്ങില്‍ പങ്ക് എടുത്തു. അമ്പത് ഏക്കറിലാണ് സത്യ പ്രതിജ്ഞ ചടങ്ങുകൾക്കുള്ള പന്തൽ ഒരുക്കിയിരുന്നത്. ഡൽഹിക്ക് പുറത്ത് ആംആദ്മി അധികാരത്തിൽ വരുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ് എന്ന പ്രത്യകതയും ഉണ്ട്.
ധീരരക്തസാക്ഷി ഭഗത് സിംഗിന്‍റെ ജന്മഗ്രാമത്തിൽ വച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ മുഴുവൻ ജനങ്ങളേയും ക്ഷണിക്കുന്നതായി നേരത്തെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് പഞ്ചാബിലെ ഖത്കർ കലാൻ ഗ്രാമത്തിൽ നടന്നത്. സത്യപ്രതിജ്ഞ ചടങ്ങിനായി 150 ഏക്കർ ഗോതമ്പ് പാടം താത്കാലികമായി സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.