തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ ഇനി പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാൻ നിൽക്കേ മുസ്ലീം സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. അടുത്തമാസം 20 ന് തിരുവനന്തപുരത്താണ് യോഗം നടക്കുക. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ ആശങ്ക അറിയിച്ച സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയെ ഇന്നലെ അറിയിച്ചിരുന്നു.
വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചർച്ച നടത്തിയ ശേഷമെ നടപ്പാക്കുവെന്നായിരുന്നു സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ്. വഖഫ് ബോർഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു സർക്കാർ നിലപാട്. പക്ഷെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ ഇന്ന് നിയമസഭയിൽ വ്യക്തമാക്കുകയായിരുന്നു.