ചണ്ഡിഗഢ്: പഞ്ചാബിൽ നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിവെച്ച വിവരം ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കുന്നുവെന്ന ഒറ്റ വരി കത്താണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷക്ക് അയച്ചിരിക്കുന്നത്.
അഞ്ചുസംസ്ഥാനങ്ങളിലെ കനത്ത തിരഞ്ഞെടുപ്പു പരാജയത്തിന് പിന്നാലെയാണ് സംഘടനാതലത്തില്‍ കടുത്തനടപടികള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പഞ്ചാബിലെ നവജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെ അഞ്ചിടങ്ങളിലെയും പി.സി.സി. അധ്യക്ഷന്മാരുടെ രാജി അധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടിരുന്നു. വരുംദിവസങ്ങളില്‍ പി.സി.സി. മൊത്തം പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്.