കൂത്താട്ടുകുളം: റദ്ദ് ചെയ്ത ലൈസന്‍സ് പുതുക്കി നല്കാന് ലോഡ്ഡ് ഉടമയോട് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയിൽ. ഡിഎസ് ബിജുവിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി കൂത്താട്ടുകുളം ഹൈസ്കൂള്‍ റോഡിലെ വാടകമുറിയില്‍ നിന്നാണ് വിജിലന്‍സ് ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് ബിജു.
ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ നഗരത്തിലെ ചില സ്ഥാപനങ്ങള്‍ക്കെതിരെ കൂത്താട്ടുകുളം നഗരസഭ നടപടി സ്വീകരിച്ചിരിന്നു. ഇതില്‍ ആരോഗ്യവിഭാഗം ചുമത്തിയ പിഴയില്‍ ചില അന്തരങ്ങള്‍ ഉള്ളതായി ആക്ഷേപം ഉണ്ടായിരിന്നു.
മീഡിയകവലയ്ക്ക് സമീപം ഉള്ള ലോഡ്ജിന്റെ നടപടി ഒഴിവാക്കാന്‍ ഉടമയെ താമസസ്ഥലത്ത് വിളിച്ചുവരുത്തി 1.5 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് ബിജുവിനെതിരെയുള്ള കേസ്.