കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ (റീൽസ്-2021) ഫൈനൽ സ്‌ക്രീനിംഗും അവാർഡ് വിതരണവും മാർച്ച് 21ന് ആലപ്പുഴ കൈരളി തിയേറ്ററിൽ നടക്കും. 21ന് രാവിലെ 11ന് ഫൈനൽ സ്‌ക്രീനിംഗ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
പ്രിലിമിനറി സ്‌ക്രീനിംഗിൽ തെരഞ്ഞെടുത്ത 30 ഫിലിമുകൾ പ്രദർശിപ്പിക്കും. ഇവയിൽ നിന്നും സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലായി 1,2,3 സ്ഥാനക്കാരെ തെരഞ്ഞെടുക്കും. അവാർഡിന് അർഹരായ 1,2,3 സ്ഥാനക്കാർക്ക് യഥാക്രമം 50,000, 25,000, 15,000 എന്നിങ്ങനെ ക്യാഷ് പ്രൈസും മൊമെന്റോയും നൽകും. അവാർഡ് വിതരണ ചടങ്ങ് വൈകിട്ട് അഞ്ചിനു നടക്കും.