കീവ്: യുക്രൈനിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഫോക്‌സ് ന്യൂസ് ക്യാമറാമാൻ പെയ്‌റി സാക്രേവ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. കീവിലെ ഹൊറൻകയിലുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ബെഞ്ചമിൻ ഹോളിന് പരുക്കേറ്റിട്ടുണ്ട്.
കീവിന് വെളിയില്‍ ഹൊറെന്‍കയില്‍ വച്ചാണ് യാത്രയ്ക്കിടയില്‍ ഇവരുടെ വാഹനത്തിനെതിരെ വെടിവയ്പ്പ് ഉണ്ടായത്. ഹാള്‍ ഇപ്പോള്‍ യുക്രൈന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
സക്റ്ഷെവ്സ്‌കി വെടിവയ്പ്പില്‍ മരണപ്പെടുകയും, ബെഞ്ചമിന്‍ ഹാളിന് പരിക്ക് പറ്റുകയും ചെയ്യുകയും ചെയ്തു – ഫോക്സ് ന്യൂസ് മീഡിയ സിഇഒ സൂസന്‍ സ്കോട്ടിന്‍റെ പത്രകുറിപ്പ് ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖ്, അഫ്ഗാനിസ്താൻ, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫോക്‌സ് ന്യൂസിന് വേണ്ടി ദൃശ്യങ്ങൾ പകർത്തിയിരുന്നത് പെയ്‌റി ആയിരുന്നു. “പെയ്‌റിയായിരുന്നു അന്താരാഷ്ട്ര വാർത്തകൾ കവർ ചെയ്തിരുന്നത്. ഒരു സംഭവ സ്ഥലത്തെത്തുമ്പോൾ അവിടെ ക്യാമറയുമായി പെയ്‌റിയെ കാണുന്നത് നമ്മുടെ ആശങ്കകൾ നീക്കുമായിരുന്നു.”- ഫോക്‌സ് ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റർ ജയ് വാല്ലേസ് പറയുന്നു.
ഒരാഴ്ചയ്ക്കിടെ യുക്രൈനില്‍ കൊല ചെയ്യപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് പിയർ സക്റ്ഷെവ്സ്‌കി. നേരത്തെ ഡാനിയലോ ഷെവലപ്പോവ് എന്ന് ഫ്രീലാന്‍സ് അമേരിക്കന്‍ ജേര്‍ണലിസ്റ്റ് കീവിന് സമീപം കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്തകള്‍ ചെയ്യുമായിരുന്നെങ്കിലും, യുക്രൈനില്‍ യുദ്ധവുമായി ബന്ധപ്പെട്ട ജോലികള്‍ നിയോഗിക്കപ്പെട്ടിരുന്നില്ല. ഡാനിയലോ ഷെവലപ്പോവിന് അദരാഞ്ജലി അര്‍പ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, അധിനിവേശത്തിന്റെ ഇരുപതാംദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ . കരിങ്കടലിന്റെ നിയന്ത്രണം റഷ്യൻ സേന ഏറ്റെടുത്തു. ഇതോടെ യുക്രൈന്റെ കടൽവഴിയുള്ള അന്താരാഷ്ട്രവ്യാപാരം നിലച്ചു.