തൃശൂർ: ചെറുതുരുത്തി ഭാരതപുഴയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.പൊക്കിൾ കൊടി അടരാത്ത കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
പുഴയിലെ തടയണയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തടയണ കാണാനെത്തിയ നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.