ഇടുക്കി: ബസിൽ വച്ച് യാത്രക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍. കട്ടപ്പന ഡിപ്പോയിലെ ക്ലര്‍ക്ക് ഹരീഷ് മുരളിയാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസ്സിൽ വെച്ച് തൊട്ടടുത്ത സീറ്റിൽ ഇരുന്ന പെൺകുട്ടിയെ ഇയാൾ കയറി പിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.