മീഡിയവൺ വിലക്ക് സുപ്രിംകോടതി സ്‌റ്റേ ചെയ്ത നടപടി വിധി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മാധ്യമ സ്വാതന്ത്രവുമായി ബന്ധപെട്ട പ്രധാന വിധിയാണ് സുപ്രീംകോടതിയിൽ നിന്നും വന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
മീഡിയവൺ ചാനലിന് കേന്ദ്രം ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് സ്റ്റേ ചെയ്ത് സുപ്രിംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് ഇടക്കാല വിധി. ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവ് ഇടുകയും ചെയ്തു. ചാനലിന് വിലക്കേർപ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകൾ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി വിലക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.