ഡല്‍ഹി: കുടുംബാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബങ്ങള്‍ നയിക്കുന്ന പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഉള്ളുപൊള്ളയാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം കുടുംബാധിപത്യ പാര്‍ട്ടികളുടെ മോശംവശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ബി.ജെ.പി. എം.പിമാരോട് ആവശ്യപ്പെടുകയും ചെയ്തു.
ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. എം.പിമാരുടെ മക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തന്റേതായിരുന്നെന്നും മോദി പറഞ്ഞു.