കൊച്ചി: വിദേശവനിതകളെ മദ്യം വിളമ്പാന്‍ എത്തിച്ച ബാര്‍ ഹോട്ടലിനെതിരേ എക്സൈസ് കേസ് എടുത്തു . കൊച്ചി കപ്പല്‍ശാലയ്ക്ക് അടുത്തുള്ള ‘ഫ്ളൈ-ഹൈ’ ഹോട്ടലിനെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീകള്‍ മദ്യം വിളമ്പിയതിനും ബാറിലെ സ്റ്റോക്ക് രജിസ്റ്ററില്‍ അപകാതക ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് എക്സൈസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഹോട്ടല്‍ മാനേജറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു .
ഹോട്ടലില്‍ വിദേശവനിതകള്‍ മദ്യം വിളമ്പുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് എക്സൈസ് സംഘം ഹോട്ടലില്‍ വ്യാപക പരിശോധന നടത്തിയത്. കേരളത്തിലെ വിദേശമദ്യ നിയമപ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്സൈസിന്റെ ഭാഷ്യം. മാത്രമല്ല, ബാറിലെ സ്റ്റോക്ക് രജിസ്റ്ററില്‍ അപാകതകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മാനേജറെ പിടികൂടിയത് .