മനുഷ്യ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്കം അല്ലെങ്കിൽ തലച്ചോർ. കുടലിന്റെ ആരോഗ്യമോ ഹൃദയാരോഗ്യമോ, കരളിന്റെയോ വൃക്കകളുടെയോ പ്രവർത്തനം എല്ലാം നിയന്ത്രിക്കാനുള്ള കഴിവ് നമ്മുടെ തലച്ചോറിനുണ്ട്. കുടലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ, എല്ലാ വ്യത്യാസങ്ങളും വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നമ്മുടെ ഭക്ഷണക്രമം – തെറ്റായ ഭക്ഷണക്രമം തലച്ചോറിന്റെ ആരോഗ്യത്തെയും വളരെയധികം ബാധിക്കുന്നു.നമ്മുടെ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഡാർക്ക് ചോക്ലേറ്റ്
ഇരുമ്പും ആന്റിഓക്‌സിഡന്റും വളരെയധികം അടങ്ങിയിരിക്കുന്നതിനാൽ ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ്. ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് മികച്ച മാനസികാവസ്ഥയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. 2019-ലെ ഒരു സർവേ പ്രകാരം, ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് വിഷാദ രോഗലക്ഷണങ്ങളുടെ 70 ശതമാനം കുറഞ്ഞ അപകടസാധ്യതയ്ക്ക് ഫലപ്രദമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
സുഗന്ധവ്യഞ്ജനങ്ങൾ
ഭക്ഷണത്തിന് ഒരു പ്രത്യേക രുചി നൽകുന്നതിനേക്കാൾ വലിയൊരു പങ്ക് സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉണ്ട്. ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ തടയുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണിത്.
നട്സ്
ബദാം, വാൾനട്ട്, കശുവണ്ടി, ബ്രസീൽ നട്‌സ് എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്, ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. വാൾനട്ടിൽ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്. അവ ഓർമ്മശക്തിയും ചിന്തയും മെച്ചപ്പെടുത്തുന്നു.