ഷാര്‍ജ: ഷാര്‍ജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‍കൂളുകളിലും ഏപ്രില്‍ മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. എല്ലാ വിദ്യാര്‍ത്ഥികളും നേരിട്ട് ക്ലാസുകളിലെത്തുന്ന പഴയ രീതിയിലുള്ള പഠനമാണ് പുനഃരാരംഭിക്കുന്നതെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതിരോറ്റി അറിയിച്ചു.
എമിറേറ്റിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‍റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയുമായി സഹകരിച്ചാണ് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. രാജ്യത്തെ കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ ഏറെ മുന്നോട്ടുപോയതിനെ തുടര്‍ന്ന് തൃപ്‍തികരമായ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ക്ലാസുകള്‍ പഴയപടിയാക്കാന്‍ തീരുമാനിച്ചതെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതിരോറ്റി പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നു.