പാലക്കാട്: സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആളെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(40) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബർ 21 നാണു പ്രതി സമൂഹ മാധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.
തുടർന്ന് കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങി നാട്ടിലെത്തിയപ്പോഴാണ് കസബ പൊലീസ് വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.